ഓച്ചിറയിലെ ക്ലാപ്പന കുറ്റിയടുത്തുമുക്കിൽ വച്ച് സുഹൃത്തായ പ്രസന്നയുമായുള്ള വാക്കുതർക്കത്തെ തുടർന്ന് രഘു(56) പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റു. തീവ്രപരിചരണത്തിൽ ചികിത്സയിലായിരുന്ന രഘു ഞായറാഴ്ച രാവിലെയാണ് മരണമടഞ്ഞത്. തലയിലാണ് പെട്രോൾ ഒഴിച്ചതെന്നും തുടർന്ന് തീ പടർന്നതോടെ രഘുവിന്റെ നെഞ്ചും കത്തിയെന്നും പോലീസ് അറിയിച്ചു. ഒന്നിച്ചു കഴിഞ്ഞിരുന്ന രഘുവും പ്രസന്നയും തർക്കത്തിലായിരുന്നു. പ്രസന്നയുടെ മകളുടെ സൈക്കിൾ എടുത്തുകൊണ്ടുപോയതിനെച്ചൊല്ലിയായിരുന്നു തർക്കം. പ്രസന്നയുടെ നില ഇപ്പോഴും ഗുരുതരമാണ്. രണ്ടുപേരും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Photo and News Source: Mathrubhumi