കേരളത്തിൽ ഇന്ന് മുതൽ താപനില സാധാരണയിൽ നിന്നും 3-4 ഡിഗ്രി വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് പ്രതീക്ഷ. കൊല്ലം ജില്ലയിൽ 39 ഡിഗ്രിയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രിയും തിരുവനന്തപുരത്ത് 36 ഡിഗ്രിയുമാണ് പ്രതീക്ഷിക്കുന്ന താപനില.

ചൂടിൽ നിന്നും രക്ഷനേടാൻ ഇഴജന്തുക്കളിൽ നിന്നും സൂര്യാതപത്തിൽ നിന്നും മുൻകരുതലുകൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്. പകൽ 11 മുതൽ 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കാനും അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാനും നിർദ്ദേശിക്കുന്നു.

സംസ്ഥാനത്ത് ഇന്നുമുതൽ വേനൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. 29-ാം തീയതി നാല് ജില്ലകളിലും 30-ാം തീയതി രണ്ട് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Photo and News Source: Kairali News