തിരുവനന്തപുരം: കോൺഗ്രസിന്റെ നേതൃബാഹുല്യം ശ്രദ്ധേയമാണ്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടാന്‍ യോഗ്യരായ ഒമ്പതുപേരും, രണ്ടാം നിരയില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് യോഗ്യരായ പതിനൊന്നുപേരുമടങ്ങുന്ന നേതൃനിരയാണ് കോൺഗ്രസിനെ സമ്പന്നമാക്കുന്നത്. കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വിഡി സതീശന്‍, കെ സുധാകരന്‍, ശശി തരൂര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഎം സുധീരന്‍, കൊടിക്കുന്നില്‍ സുരേഷ്, സണ്ണി ജോസഫ് എന്നിവരാണ് ഒന്നാം നിരയിലെ പ്രധാന നേതാക്കള്‍.

രണ്ടാം നിരയില്‍ പുതിയ മുഖങ്ങളുണ്ടെങ്കിലും, ഇവരുടെ ഭരണപാടവം തെളിയിക്കേണ്ടതുണ്ട്. സിപിഎമ്മിനാകട്ടെ, പിണറായിക്ക് ശേഷം ആര് എന്ന ചോദ്യം നിലനിൽക്കുന്നു. കോൺഗ്രസിലെ നേതൃത്വം തര്‍ക്കങ്ങളിലൂടെ 'മാര്‍ക്കറ്റ്' ചെയ്യപ്പെടുമ്പോള്‍, ഇടതുപക്ഷത്തിന്റെ പ്രതികരണങ്ങളാണ് കൂടുതലായി കാണുന്നത്. നേതൃനിരയുടെ സമ്പന്നതയാണ് കോൺഗ്രസിന്റെ ശക്തിയും ദൗർബല്യവുമായി മാറിയിരിക്കുന്നത്.

Photo and News Source: Sathyam Online