അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിങ്കി ഭൂയാൻ ശർമ്മയ്ക്കെതിരെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേര സുപ്രീം കോടതിയെ സമീപിച്ചു. മുന്‍കൂറ് ജാമ്യം തേടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ഗുവാഹത്തി ഹൈക്കോടതി മുന്‍കൂറ് ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പവൻ ഖേര അപ്പീൽ നൽകി.
വാർത്താസമ്മേളനത്തിലാണ് പവൻ ഖേര ഈ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പദവി ദുരുപയോഗിച്ച് ഭാര്യയുടെ കമ്പനിക്ക് സഹായം നൽകിയെന്നായിരുന്നു ആരോപണം. സർക്കാർ ഭൂമി വ്യാജരേഖകൾ ഉപയോഗിച്ച് കൈക്കലാക്കിയെന്നും കർഷിക ആവശ്യത്തിനായി മാറ്റിവെച്ച ഭൂമി വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇതോടെ റിങ്കി ഭൂയാൻ ശർമ്മ പൊലീസിനെ സമീപിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
കേസിന്റെ ഭാഗമായി അസം പോലീസ് ഡൽഹിയിലെ പവൻ ഖേരയുടെ വസതിയിൽ ദീർഘനേരം പരിശോധന നടത്തി. അറസ്റ്റ് ഭീഷണി നേരിടേണ്ടി വന്നപ്പോൾ പവൻ ഖേര മുന്‍കൂറ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കോടതി ജാമ്യാപേക്ഷ തള്ളുകയും പോലീസ് അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്ന് വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് പവൻ ഖേര സുപ്രീം കോടതിയെ സമീപിച്ചു.
Photo and News Source: Kerala Online News










