അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് ഉപാധികള്‍ മുന്നോട്ട് വച്ച് ഇറാൻ തീരുമാനിച്ചു. ആണവ പദ്ധതികളുടെയും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണങ്ങളുടെയും കാര്യത്തിലും ഇറാൻ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഫാര്‍സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സമാധാനപരമായ ആണവ പദ്ധതിയെ ഉപേക്ഷിക്കില്ലെന്ന ഇറാന്റെ നിലപാട് തുടരുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ പണം ഈടാക്കാനും തുടങ്ങി. ഈ രണ്ട് വിഷയങ്ങളിലും ഇറാൻ കർശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ സമവായത്തിനായി നയതന്ത്ര ചര്‍ച്ചകള്‍ സജീവമാക്കി. ഖത്തർ, ഈജിപ്റ്റ്, ഫ്രാൻസ്, സൗദി എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇറാനുമായി ഫോണിലൂടെ സംസാരിച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ യുഎഇ വിദേശകാര്യ മന്ത്രിയുമായി ആശയം പങ്കുവെച്ചു. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി മധ്യസ്ഥ ചര്‍ച്ച കഴിഞ്ഞ് ഒമാനിൽ നിന്ന് പാകിസ്ഥാനിലേക്ക് തിരിച്ചെത്തി. അടുത്തതായി റഷ്യൻ പ്രസിഡന്റ് പുടിനുമായി അരഗ്ചി സംസാരിക്കും. ഇറാന്റെ യുറേനിയം ശേഖരം റഷ്യയുടെ കസ്റ്റഡിയില്‍ വയ്ക്കാമെന്നും സിവിലിയൻ ആണവ പദ്ധതികൾക്ക് റഷ്യ സഹായം നൽകുമെന്നും റഷ്യ മുൻകൂട്ടി അറിയിച്ചിരുന്നു. ഇതുകൊണ്ട് സമവായത്തിനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നു.
Photo and News Source: Kerala Online News










