മണിപ്പൂരിൽ വീണ്ടം വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. കോക്കോമി നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബോംബാക്രമണത്തിൽ രണ്ട് കുഞ്ഞുങ്ങൾ മരണപ്പെട്ടതാണ് പ്രശ്നത്തിന്റെ ഉത്ഭവം. ഇംഫാൽ, ബിഷ്ണുപൂർ, തൗബാൽ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് നിരോധനം തുടരുന്നു.

ജുഡീഷ്യൽ അന്വേഷണത്തിനായി സംഘടനകൾ ആവശ്യപ്പെടുന്നു. കുക്കി-നാഗ ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള വെടിവെപ്പിൽ മൂന്ന് പേർ മരിച്ചതിനെ തുടർന്നാണ് സംഘർഷം വീണ്ടും ഉയർന്നത്. നിരവധി വീടുകൾ കത്തിക്കപ്പെട്ടു. അക്രമത്തിനിരയായവരുടെ എണ്ണവും വർദ്ധിച്ചു. സമാധാനം സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിൽ എടുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Photo and News Source: Kairali News