തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്നത്തെ ദിവസം സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത.
പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില രേഖപ്പെടുത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രിയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 ഡിഗ്രിയും, തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രിയും താപനില ഉയരുമെന്ന് പ്രവചനമുണ്ട്.
ചൂടിന് ആശ്വാസമായി 29, 30 തീയതികളിൽ വേനൽ മഴ ലഭ്യമാകുമെന്ന പ്രതീക്ഷയുമുണ്ട്. 29-ാം തീയതി കാസർകോട്, കണ്ണൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും, 30-ാം തീയതി പത്തനംതിട്ട, കോട്ടയം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
Photo and News Source: Sathyam Online








