സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലും 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനുള്ള സാധ്യതയുണ്ട്. സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
നിലവിൽ 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ചൂട് അനുഭവപ്പെടുന്നു. ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് താപനില സാധാരണ നിലയിലായിരിക്കുന്നത്. ജനങ്ങൾ ചൂടിൽ നിന്നും രക്ഷപ്പെടാൻ കൂടുതൽ ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടിരിക്കുന്നു.
Photo and News Source: 24 News









