കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ജസീറ എയർവേയ്‌സിന്റെ നേരിട്ടുള്ള അന്താരാഷ്ട്ര സർവീസുകൾ 57 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. രാജ്യത്തിന്റെ വ്യോമഗതാഗത മേഖലയിലെ പുനരുജ്ജീവനത്തിന് ഈ പുനരാരംഭം നിരണായകമായി മാറുന്നു.
ടെർമിനൽ 5 (T5)യിൽ നിന്നാണ് സർവീസുകൾ പുനരാരംഭിച്ചത്. ആദ്യഘട്ടത്തിൽ ബെയ്‌റൂട്ട്, കെയ്‌റോ, ഇസ്താംബൂൾ, മുംബൈ എന്നിവിടങ്ങളിലേക്ക് ആകെ ആറ് സർവീസുകൾ നടത്തി. രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ നടന്ന ഈ സർവീസുകളിൽ 2000-ത്തിലധികം യാത്രക്കാർ സുരക്ഷിതമായി യാത്ര ചെയ്തു.
വിമാനത്താവള അധികൃതർ ഈ പുനരാരംഭത്തെ സ്വാഗതം ചെയ്തു. വ്യോമഗതാഗത മേഖലയിലെ ഈ പുനരുജ്ജീവനം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുമെന്ന പ്രതീക്ഷയാണ് ഉള്ളത്.
Photo and News Source: 24 News









