വേനൽക്കാലത്ത് കേരളത്തിൽ വൈദ്യുതി ഉപയോഗം rekord-breaking നിലയിലെത്തിയിരിക്കുന്നു. ഡാമുകളിലെ ജലനില താഴുന്നതും പുറത്തുനിന്നുള്ള വൈദ്യുതി എത്തിക്കുന്നതിലെ പരിമിതികളും പവർകട്ട് ഭീഷണിയായി മാറിയിരിക്കുന്നു. ഈ പ്രതിസന്ധി നേരിടാൻ ഓരോ ഉപഭോക്താവും ഊർജ്ജ സംരക്ഷണ മാർഗങ്ങൾ പാലിക്കേണ്ടതുണ്ട്.
പ്രകാശ സംവിധാനങ്ങളിൽ ആവശ്യമില്ലാത്തപ്പോൾ ലൈറ്റുകൾ ഓഫ് ചെയ്യുക. ഇൻഫ്രാറെഡ് സെൻസറുകളും മോഷൻ സെൻസറുകളും ഉപയോഗിച്ച് അനാവശ്യ ലൈറ്റിംഗ് ഒഴിവാക്കാം. സി.എഫ്.എൽ. അല്ലെങ്കിൽ എൽ.ഇ.ഡി. ബൾബുകൾ ഉപയോഗിക്കുന്നത് 70 ശതമാനം വരെ വൈദ്യുതി ലാഭിക്കാൻ സഹായിക്കും.
എയർ കണ്ടീഷണർ ഉപയോഗിക്കുമ്പോൾ സീലിംഗ് ഫാനുകൾ ഉപയോഗിച്ച് ചൂട് കുറയ്ക്കുക. എ.സി.യുടെ തെർമോസ്റ്റാറ്റ് 25 ഡിഗ്രി സെൽഷ്യസിൽ സജ്ജമാക്കുക. ഓരോ ഡിഗ്രി കൂട്ടുമ്പോഴും 3 മുതൽ 5 ശതമാനം വരെ വൈദ്യുതി ലാഭിക്കാം. എ.സി. ഫിൽട്ടറുകൾ മാസത്തിലൊരിക്കൽ വൃത്തിയാക്കുകയും മുറികളിലെ വാതിലുകൾ അടച്ചിടുകയും ചെയ്യുക.
Photo and News Source: Siraj Live







