കൊച്ചി കളമശേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ ആറുവയസ്സുകാരന് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെ ദേശീയപാതയിൽ അപ്പോളോ ടയേഴ്സിന് മുൻവശത്തുവെച്ചാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം ബന്ധുവീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു കുട്ടി.

ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ കുട്ടി, തൊട്ടടുത്ത് കൂടി കടന്നുപോവുകയായിരുന്ന കെഎസ്ആർടിസി ബസിനടിയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ കുട്ടി മരണത്തിന് കീഴടങ്ങി.

അപകടത്തിൽ കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിക്കും പരിക്കേറ്റെങ്കിലും, ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടിരുന്നു.

Photo and News Source: Siraj Live