കോഴിക്കോട് ജാമിഅ മര്‍കസ് വിദ്യാര്‍ഥി സംഘടനയായ ഇഹ്യാഉസ്സുന്നയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. സയ്യിദ് ജസാര്‍ ബാഫഖി പ്രസിഡന്റായും ബിശ്റ് ബത്തേരി ജനറല്‍ സെക്രട്ടറിയായും ആദില്‍ പോലൂര്‍ ഫിനാന്‍സ് സെക്രട്ടറിയായും ചുമതലയേറ്റു.

പുതിയ എക്സിക്യൂട്ടീവ് പ്രസിഡന്റായി മിസ്അബ് പിലാക്കലിനെയും വൈസ് പ്രസിഡന്റായി സയ്യിദ് അഹ്മദ് നഈമിനെയും തിരഞ്ഞെടുത്തു. റാസി ബുഖാരി കാരക്കുന്ന്, ഹാതിബ് ഹുസൈന്‍ പയ്യോളി, തമീം മുഗുറോഡ്, വഹീദ് സമാന്‍ ഒഴുകൂര്‍, സഈദ് ചിയ്യൂര്‍, അബ്ദുല്‍ ഹമീദ് വല്ലപ്പുഴ, അജ്മല്‍ ജവാദ് കരീറ്റിപറമ്പ് എന്നിവരാണ് പുതിയ സെക്രട്ടറിമാര്‍.

മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി, വൈസ് പ്രസിഡന്റ് വി.പി.എം ഫൈസി വില്യാപള്ളി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല എന്നിവരുടെ നേതൃത്വത്തിലാണ് പുനഃസംഘടന നടന്നത്. യോഗത്തില്‍ മിസ്അബ് പിലാക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടും മുഹമ്മദ് തളിപ്പറമ്പ് ഫിനാന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.എം ബശീര്‍ സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുല്ല സഖാഫി മലയമ്മ, സുഹൈല്‍ സഖാഫി മുഴാപ്പാലം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

Photo and News Source: Siraj Live