സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിപുലമായ അംഗത്വ ക്യാമ്പയിന് തുടക്കമാകുന്നു. 'സമസ്ത 100 പ്രകാശ വർഷങ്ങൾ' എന്ന പ്രമേയത്തിൽ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി, നിലവിലുള്ള അംഗത്വത്തേക്കാൾ 25 ശതമാനം വർധനവ് ലക്ഷ്യമിട്ടാണ് പുതിയ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ 30-ന് കാരന്തൂർ മർകസിൽ ചേർന്ന കേന്ദ്ര മുശാവറ യോഗത്തിലാണ് ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്.
ക്യാമ്പയിന്റെ ഭാഗമായുള്ള ദക്ഷിണ മേഖലാ ശിൽപ്പശാല നാളെ എറണാകുളം ജാമിഅ അശ്അരിയ്യയിൽ വെച്ച് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന ശിൽപ്പശാലയിൽ തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. തുടർന്ന്, ഈ മാസം 16-ന് കോഴിക്കോട് സമസ്ത സെന്ററിൽ വെച്ച് ഉത്തര മേഖലാ ശിൽപ്പശാല നടക്കും. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലെ പ്രതിനിധികളാണ് ഈ യോഗത്തിൽ സംബന്ധിക്കുക.
ജില്ലാ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, മെമ്പർഷിപ്പ് കൗൺസിൽ അംഗങ്ങൾ, ഫിഖ്ഹ്-അഖീദ കൗൺസിൽ കൺവീനർമാർ, മേഖലാ മുശ്്രിഫുമാർ എന്നിവരാണ് ശിൽപ്പശാലകളിൽ പങ്കെടുക്കുന്നത്. ഈ മാസം 25-ന് മുമ്പായി എല്ലാ ജില്ലകളിലും രണ്ടാം ഘട്ട ശിൽപ്പശാലകൾ പൂർത്തിയാക്കും. കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ, സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുർറഹ്്മാൻ സഖാഫി തുടങ്ങിയ പ്രമുഖ നേതാക്കൾ ശിൽപ്പശാലകൾക്ക് നേതൃത്വം നൽകും.
Photo and News Source: Siraj Live










