റായ്ച്ചൂർ ജില്ലയിലെ നാരായണപുരക്ക് സമീപം ഉണ്ടായ ദാരുണമായ തീപിടുത്തത്തിൽ രണ്ട് പിഞ്ചു സഹോദരങ്ങൾ ദാരുണമായി മരിച്ചു. കൂലിത്തൊഴിലാളികളായ ദുർഗപ്പ-സാവിത്രി ദമ്പതികളുടെ മക്കളായ അർജുൻ (5), ആശ (3) എന്നിവരാണ് മരണപ്പെട്ടത്. ജെസിഎസ് കമ്പനിയിലെ തൊഴിലാളികളായ ഈ കുടുംബം കഴിഞ്ഞ ആറുമാസമായി നാരായണപുരയിലെ ഒരു താല്‍ക്കാലിക ഷെഡിലായിരുന്നു താമസിച്ചിരുന്നത്.
സംഭവദിവസം ജോലിക്ക് പോകുന്നതിന് മുൻപ് മാതാവ് സാവിത്രി കുട്ടികളെ മുത്തശ്ശിയുടെ സംരക്ഷണയിലാണ് ഏൽപ്പിച്ചിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുത്തശ്ശി പുറത്തുപോയ സമയത്താണ് ഷെഡിൽ അപ്രതീക്ഷിതമായി തീ പടർന്നത്. തീപിടുത്തത്തിൽ അകപ്പെട്ടുപോയ കുട്ടികളിൽ ഒരാൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. രണ്ടാമത്തെ കുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.
സംഭവത്തെത്തുടർന്ന് കൊത്തനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഷെഡിൽ തീ പടരാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. നാടിനെ നടുക്കിയ ഈ സംഭവം വലിയ ദുഃഖമാണ് പ്രദേശത്ത് പടർത്തിയിരിക്കുന്നത്.
Photo and News Source: Kerala Online News










