മലപ്പുറം ജില്ലയിലെ കുടുങ്ങപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി ഒഴിവുള്ള തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.
ഹിസ്റ്ററി (സീനിയര്‍), അറബിക് (സീനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍) എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 29-ന് രാവിലെ 9.30-ന് നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇംഗ്ലീഷ് (സീനിയര്‍), എക്കണോമിക്‌സ് (സീനിയര്‍), കെമിസ്ട്രി (ജൂനിയര്‍), മാത്തമാറ്റിക്‌സ് (ജൂനിയര്‍) എന്നീ വിഷയങ്ങളിലേക്കുള്ള അഭിമുഖം ആരംഭിക്കും.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം നിശ്ചയിച്ചിട്ടുള്ള സമയത്ത് സ്‌കൂള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. നിയമനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 9447842850 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Photo and News Source: Kerala Online News










