ബീഫ് കറിയ്ക്ക് ഏറ്റവും അനുയോജ്യമായ ഒരു വിഭവമാണ് നാടൻ കപ്പ പുഴുക്ക്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ഒരു കിലോ പച്ചക്കപ്പ തൊലി കളഞ്ഞ് വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി എടുക്കുക. ശേഷം തിളച്ച വെള്ളത്തിലിട്ട് കപ്പ നന്നായി വേവിച്ചെടുക്കണം. കപ്പ വെന്ത ഉടൻ തന്നെ വെള്ളം പൂർണ്ണമായും ഊറ്റിക്കളയാൻ പ്രത്യേകം ശ്രദ്ധിക്കുക.
അരപ്പ് തയ്യാറാക്കുന്നതിനായി ഒരു കപ്പ് തിരുമ്മിയ തേങ്ങ, നാല് പച്ചമുളക്, ഒരു ടീസ്പൂൺ വെളുത്തുള്ളി, അര ടീസ്പൂൺ ജീരകം, അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ മിക്സിയിൽ ഇട്ട് ഒതുക്കി അരച്ചെടുക്കുക. വെന്തുവെച്ചിരിക്കുന്ന കപ്പയിലേക്ക് ഈ അരപ്പും പാകത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക.
അവസാനമായി കടുക് വറുക്കുന്നതിനായി ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ കൊത്തിയരിഞ്ഞ ചുവന്നുള്ളി, രണ്ട് വറ്റൽമുളക്, രണ്ട് തണ്ട് കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. മൂത്ത മണം വരുമ്പോൾ ഈ കൂട്ട് തയ്യാറാക്കി വെച്ചിരിക്കുന്ന കപ്പയിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. സ്വാദിഷ്ടമായ കപ്പ പുഴുക്ക് ചൂടോടെ ബീഫ് കറിയ്ക്കൊപ്പം വിളമ്പാം.
Photo and News Source: Kerala Online News










