കേരള സര്‍ക്കാരിന്റെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നു. അസിസ്റ്റന്റ് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലായി ആകെ 40 ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് ഈ നിയമനങ്ങള്‍ നടക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയ് 21 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.

അസിസ്റ്റന്റ് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബാച്ചിലര്‍ ഓഫ് ഫാര്‍മസി (B.Pharm) ബിരുദം നേടിയിരിക്കണം. കൂടാതെ ടെക്‌നിക്കല്‍ റൈറ്റിംഗിലുള്ള അറിവും മികച്ച സംഘാടന ശേഷിയും വിശകലന പാടവവും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയിരിക്കണം. ഇതിനുപുറമെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയോ പിജി ഡിപ്ലോമയോ ഉണ്ടായിരിക്കണം. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും എംഎസ് ഓഫീസ്, കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍സ് എന്നിവയിലുള്ള അറിവും നിര്‍ബന്ധമാണ്. കെജിടിഇ (KGTE) ലോവര്‍ അല്ലെങ്കില്‍ ഹയര്‍ യോഗ്യതയുള്ളവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന ലഭിക്കും.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കേരള സര്‍ക്കാര്‍ സിഎംഡി (CMD) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വെബ്‌സൈറ്റിലെ റിക്രൂട്ട്‌മെന്റ് പേജില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് റിക്രൂട്ട്‌മെന്റ് ലിങ്ക് തിരഞ്ഞെടുത്ത് വിശദാംശങ്ങള്‍ വായിച്ച ശേഷം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള ഔദ്യോഗിക ലിങ്ക്: https://cmd.kerala.gov.in/

Photo and News Source: Suprabhaatham