എറണാകുളം ജില്ലയിലെ കോതമംഗലം വടാട്ടുപാറ പലവന്‍പടി പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കോതമംഗലം ബസേലിയോസ് ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. അവധി ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു ഇവര്‍.

ഇന്ന് രാവിലെയാണ് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ കുളിക്കാനായി ഇറങ്ങിയത്. വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണിത്. ഉച്ചയോടെയാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇടമലയാര്‍ ഡാമിന് താഴെയുള്ള ഭാഗത്താണ് പലവന്‍പടി പുഴ സ്ഥിതി ചെയ്യുന്നത്. ഡാമിലെ വൈദ്യുതോല്‍പ്പാദനത്തിന് ശേഷം വെള്ളം തുറന്നു വിടുന്നതിനാല്‍ വേനല്‍ക്കാലത്തും ഇവിടെ ശക്തമായ ഒഴുക്കും ജലനിരപ്പും ഉണ്ടാകാറുണ്ട്. ഈ സാഹചര്യം അറിയാതെ പുഴയിലിറങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

Photo and News Source: Samakalika Malayalam