ആയുര്‍വേദ ചികിത്സാ രംഗത്ത് വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് തുമ്പച്ചെടിക്കുള്ളത്. തുമ്പയുടെ ഇല, വേര്, തണ്ട് എന്നിവയെല്ലാം വിവിധ രോഗങ്ങള്‍ക്കുള്ള ഔഷധമായി പണ്ടുകാലം മുതലേ ഉപയോഗിച്ചുവരുന്നു. തുമ്പച്ചെടി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് അസിഡിറ്റി, ഗ്യാസ്, വയറുവേദന, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് മികച്ച പരിഹാരമാണ്.
കുട്ടികളിലുണ്ടാകുന്ന ഛര്‍ദ്ദി ശമിപ്പിക്കാന്‍ തുമ്പച്ചെടി ഓട്ടുപാത്രത്തിലിട്ട് വറുത്ത ശേഷം വെള്ളം തിളപ്പിച്ച് നല്‍കുന്നത് വളരെ ഫലപ്രദമാണ്. കൂടാതെ, തേള്‍ കടിച്ചാല്‍ വിഷബാധയകറ്റാന്‍ തുമ്പയിലയുടെ നീര് കടിച്ച ഭാഗത്ത് പുരട്ടുന്നത് ആശ്വാസം നല്‍കുന്നു.
തുമ്പയിട്ടു കാച്ചിയ എണ്ണ തലയില്‍ തേക്കുന്നത് തലവേദന, അലര്‍ജി, കഫക്കെട്ട് എന്നിവ കുറയ്ക്കാന്‍ സഹായിക്കും. തുമ്പയിലയുടെ നീര്, തുളസിയില, വെറ്റില, കുരുമുളക് എന്നിവ ചേര്‍ത്ത് കഷായം വെച്ച് കഴിക്കുന്നത് പനി, തൊണ്ടവേദന, കഫക്കെട്ട് എന്നിവയ്ക്ക് ഉത്തമമായ ഔഷധമാണ്.
Photo and News Source: Sathyam Online









