ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ (FEUOK) സംസ്ഥാന കമ്മിറ്റിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് സംഘടനയുടെ പ്രവർത്തനങ്ങൾക്കായി പുതിയ നേതൃനിരയെ തീരുമാനിച്ചത്.
സംഘടനയുടെ പുതിയ പ്രസിഡന്റായി ബി.ആർ. ജേക്കബിനെയും ജനറൽ സെക്രട്ടറിയായി ആന്റോ ജോസിനെയും തിരഞ്ഞെടുത്തു. സജീവ് ലാൽ, സാജു ജോണി, ഹരി നിർമ്മൽ, ഷിനോജ് എന്നിവരാണ് വൈസ് പ്രസിഡന്റുമാരായി ചുമതലയേറ്റത്. ലിന്റോ ഡേവിസ്, ബിജി അൻജാനി, കെ.ഡി. ദേവദാസ് എന്നിവരെ സെക്രട്ടറിമാരായും നിയമിച്ചു.
നിലവിലെ പ്രസിഡന്റ് കെ. വിജയകുമാറിന്റെ അദ്ധ്യക്ഷതയിലാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്. സിനിമാ മേഖലയിലെ തിയേറ്റർ ഉടമകളുടെ കൂട്ടായ്മയായ സംഘടനയുടെ വരുംകാല പ്രവർത്തനങ്ങൾക്ക് പുതിയ നേതൃത്വം ചുക്കാൻ പിടിക്കും.
Photo and News Source: Kerala Kaumudi









