തിരുവനന്തപുരം വെഞ്ഞാറമൂട് കീഴായിക്കോണത്ത് എം സി റോഡിലുണ്ടായ വാഹനാപകടത്തിൽ പതിനെട്ടുകാരൻ മരിച്ചു. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി സുബിൻ (18) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം നടന്നത്. സുബിന്റെ സുഹൃത്തും ബൈക്ക് ഓടിച്ചിരുന്ന സിദ്ധാർഥിനെ (18) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിളിമാനൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കാറും എതിർദിശയിൽ നിന്ന് വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കിളിമാനൂർ ഭാഗത്തുനിന്ന് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഡോക്ടർമാർ സഞ്ചരിച്ച കാറിലാണ് ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ പിന്നിലിരുന്ന സുബിൻ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുബിനെ ഉടൻ തന്നെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരുടെ ആരോഗ്യനില സംബന്ധിച്ചും സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Photo and News Source: Siraj Live










