തൃപ്പൂണിത്തുറയിൽ സേവാഭാരതി യൂണിറ്റും മാനവസേവ കേന്ദ്രവും ഗിരിധർ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. പൊതുജനങ്ങൾക്ക് മികച്ച നേത്രചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്.
സേവാഭാരതി ജില്ലാ സെക്രട്ടറി ബിജു നാരായണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗം പത്മജ, പ്രോഗ്രാം കോഓർഡിനേറ്റർ മനോജ് ടി. പൈ, യൂണിറ്റ് പ്രസിഡന്റ് സതീശ്കുമാർ, സെക്രട്ടറി ജയസുധ എന്നിവർക്കൊപ്പം എം. രാധാകൃഷ്ണൻ, ദീപക് മോഹൻ, ബാലകൃഷ്ണൻ, പ്രീത ദേവദാസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 1 മണി വരെ നീണ്ടുനിന്നു. ഗിരിധർ ഹോസ്പിറ്റലിലെ ഡോക്ടർമാരായ തൃഷ, വിജി, ഭുവന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത 77 പേർക്ക് വിദഗ്ധ നേത്രപരിശോധന ലഭ്യമാക്കാൻ സാധിച്ചു.
Photo and News Source: Kerala Kaumudi









