ആലപ്പുഴയിൽ നടന്ന കേരള സംസ്ഥാന പൗരവകാശ സമിതിയുടെ സംസ്ഥാന സമ്മേളനം പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഭരണകൂടങ്ങൾ കൂടുതൽ ആത്മാർഥത കാണിക്കണമെന്ന് ആവശ്യപ്പെട്ടു. പൗരന്മാരുടെ മൗലികാവകാശങ്ങളും നീതിയും ഉറപ്പാക്കുന്നതിൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം വളരെ വലുതാണെന്ന് സമ്മേളനം ഓർമ്മിപ്പിച്ചു.

സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സക്കറിയാസ് എൻ. സേവ്യർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഗഫൂർ ടി. മുഹമ്മദ് ഹാജി മുഖ്യ പ്രഭാഷണം നടത്തി. ജോസ് ടി. പൂന്നിച്ചിറ, ജലജ എ.കെ. മേനോൻ, ഹക്കിം എം.കെ. മുഹമ്മദ് രാജ, ലീലാമ്മ സഖറിയാസ്, ആശ കൃഷ്‌ണാലയം, ബി. ബിന്ദുഭായ്, സദാശിവൻ, കെ.സി. ഹരിദാസ്, രേവമ്മ ഷാജി, മണികണ്ഠൻ തകഴി, മണിയപ്പൻ കണ്ണാടി, ജി. രാധാകൃഷ്ണൻ, പുഷ്‌പ ആലപ്പുഴ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

സമിതിയുടെ പുതിയ ഭാരവാഹികളെയും സമ്മേളനത്തിൽ പ്രഖ്യാപിച്ചു. കെ.ജി. വിജയകുമാരൻ നായർ (പ്രസിഡന്റ്), സക്കറിയാസ് എൻ. സേവ്യർ (വർക്കിംഗ് പ്രസിഡന്റ്), ജോസ് ടി. പൂണിച്ചിറ (ജനറൽ സെക്രട്ടറി) എന്നിവരെ പ്രധാന ഭാരവാഹികളായി തിരഞ്ഞെടുത്തു. അഡ്വ. എസ്. ദയ, ആശ കൃഷ്‌ണാലയം, ജലജ എ.കെ. മേനോൻ, ഗഫൂർ ടി. മുഹമ്മദ്‌ ഹാജി, ലീലാമ്മ സക്കറിയാസ് എന്നിവർ വൈസ് പ്രസിഡന്റുമാരായും, ഹക്കിം എം.കെ. മുഹമ്മദ് രാജ ട്രഷററായും ചുമതലയേറ്റു. അഡ്വ. ജി. വിജയകുമാർ രക്ഷാധികാരിയായും ബി. ബിന്ദു ഭായ് കോർഡിനേറ്ററായും പ്രവർത്തിക്കും.

Photo and News Source: Kerala Kaumudi Latest