സൗദി അറേബ്യയിലെ മക്കയിൽ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ കാസർകോട് സ്വദേശി ദാരുണമായി മരണപ്പെട്ടു. അസീസിയ ഉമ്മുൽ ഖുറ യൂണിവേഴ്‌സിറ്റിക്ക് സമീപം താമസിച്ചിരുന്ന പി.പി. മുഹമ്മദ് കുഞ്ഞി (58) ആണ് മരിച്ചത്. കെട്ടിടത്തിൽ പടർന്ന പുക ശ്വസിച്ച് ശ്വാസംമുട്ടിയതാണ് മരണകാരണം.

മുഹമ്മദ് കുഞ്ഞി താമസിച്ചിരുന്ന മുറിയിലേക്ക് തീ പടരുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശികളായ രണ്ടുപേരും അപകടത്തിൽ മരണപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പരേതനായ എം.ടി. അമീർ അലിയാണ് പിതാവ്. പി.പി. സഫിയ മാതാവും കലാം, റസാക്ക്, അഷ്റഫ്, നസീമ എന്നിവർ സഹോദരങ്ങളുമാണ്.

അപകടത്തെത്തുടർന്ന് മൃതദേഹം മക്കയിലെ നൂർ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. നിയമനടപടികൾ വേഗത്തിലാക്കുന്നതിനായി കെഎംസിസി ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ രംഗത്തുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ തന്നെ ഖബറടക്കാനാണ് തീരുമാനം.

Photo and News Source: Mathrubhumi