ഇലഞ്ഞി സെന്റ് ഫിലോമിനാസ് ജൂനിയർ കോളേജിൽ പുതുതായി നിർമ്മിച്ച ബാസ്കറ്റ്ബാൾ കോർട്ടിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ഷിബു നിർവ്വഹിച്ചു. കായികരംഗത്ത് വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോളേജ് അധികൃതർ പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ചടങ്ങിൽ ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജോജു ജോസഫ്, ഡോ. സെൽവി സേവ്യർ, ജാസ്മിൻ ജേക്കബ്, മാർട്ടിൻ ജോൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു. നിലവിൽ കോളേജിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ബാസ്കറ്റ്ബാൾ കോർട്ടിന് സമീപമായാണ് പുതിയ കോർട്ട് സജ്ജീകരിച്ചിരിക്കുന്നത്.
കൂടുതൽ വിദ്യാർത്ഥികൾക്ക് മികച്ച രീതിയിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ കോർട്ട് നിർമ്മിച്ചതെന്ന് മാനേജിംഗ് ട്രസ്റ്റി ബേബി വർക്കി വ്യക്തമാക്കി. കായിക പരിശീലനത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത് വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Photo and News Source: Kerala Kaumudi








