തൃശൂർ നഗരത്തിലുണ്ടായ ദാരുണമായ റോഡപകടത്തിൽ സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. അവിണിശ്ശേരി വടുംകൂട്ടിൽ വീട്ടിൽ ദേവിക വേണുഗോപാലൻ (36) ആണ് അപകടത്തിൽ മരണപ്പെട്ടത്. മുണ്ടുപാലം ജംഗ്ഷനിൽ വെച്ചാണ് സംഭവം നടന്നത്.
യാത്രയ്ക്കിടെ സ്‌കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ ദേവികയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ യുവതിയുടെ മരണം സ്ഥിരീകരിച്ചു. അപകടത്തെത്തുടർന്ന് പ്രദേശത്ത് വലിയ പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തുന്നത്.
മുണ്ടുപാലം ജംഗ്ഷൻ ഇപ്പോൾ ഒരു മരണമേഖലയായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഈ ഭാഗത്ത് അടുത്തിടെയുണ്ടായ മറ്റൊരു അപകടത്തിലും ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. എപ്പോഴും കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഈ ജംഗ്ഷനിൽ സുരക്ഷാ സംവിധാനങ്ങൾ അപര്യാപ്തമാണെന്നും പരാതിയുണ്ട്.
Photo and News Source: Sathyam Online









