ജാമിഅതുൽ ഹിന്ദ് അൽ ഇസ്ലാമിയ്യ നടത്തുന്ന ഏകജാലക പ്രവേശന സംവിധാനത്തിന്റെ ഒന്നാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഏഴ്, എട്ട് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ലിസ്റ്റ് ഉച്ചയ്ക്ക് ശേഷം ഔദ്യോഗിക വെബ്സൈറ്റായ https://jamiathulhind.com/ വഴി വിദ്യാർത്ഥികൾക്ക് പരിശോധിക്കാവുന്നതാണ്. പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള അലോട്ട്മെന്റ് എസ് എസ് എൽ സി ഫലപ്രഖ്യാപനത്തിന് ശേഷമായിരിക്കും നടക്കുക.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ തങ്ങളുടെ ലോഗിൻ വഴി അനുവദിക്കപ്പെട്ട സ്ഥാപനം പരിശോധിച്ച് മെയ് 10-നകം പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടതാണ്. നിലവിൽ ലഭിച്ച സ്ഥാപനത്തിൽ മാറ്റം ആഗ്രഹിക്കുന്നവർക്ക് ലോഗിൻ വഴി അലോട്ട്മെന്റ് ക്യാൻസൽ ചെയ്ത് മുൻഗണനാ ക്രമത്തിൽ പുതിയ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാം. ഇത്തരക്കാരെ രണ്ടാം അലോട്ട്മെന്റിൽ പരിഗണിക്കുന്നതാണ്. മെയ് 10-നകം അഡ്മിഷൻ എടുക്കാത്ത വിദ്യാർത്ഥികൾക്ക് ലഭിച്ച സീറ്റ് നഷ്ടപ്പെടുകയും അവരെയും രണ്ടാം അലോട്ട്മെന്റിലേക്ക് മാറ്റുകയും ചെയ്യും.

രണ്ടാം അലോട്ട്മെന്റ് മെയ് 12-ന് പ്രസിദ്ധീകരിക്കും. ആദ്യ രണ്ട് അലോട്ട്മെന്റുകളിലും സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്കായി മെയ് 16-ന് സ്പോട്ട് അഡ്മിഷൻ നടക്കും. ഇതിനായി വിദ്യാർത്ഥികൾ ജാമിഅതുൽ ഹിന്ദ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. ഹാദി കോഴ്സുകളുടെ ക്ലാസുകൾ മെയ് 18-ന് ആരംഭിക്കും. ജാമിഅതുൽ ഹിന്ദ് അൽ ഇസ്ലാമിയ്യ വൈസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഇതിന് നേതൃത്വം നൽകും.

Photo and News Source: Siraj Live