തൊടുപുഴ വണ്ണപ്പുറത്ത് പശുക്കളെ മോഷ്ടിച്ചു വിറ്റ കേസിൽ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിലായി. വണ്ണപ്പുറം സ്വദേശിയായ നിയാസ് ആണ് പോലീസ് പിടിയിലായത്. ഇയാളുടെ ഭാര്യ നസിയ വണ്ണപ്പുറം പഞ്ചായത്ത് അംഗമാണ്. പ്രദേശത്ത് നടന്ന തുടർച്ചയായ പശു മോഷണങ്ങളെത്തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

കേസ് തെളിയിക്കുന്നതിനായി പോലീസ് നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ശാസ്ത്രീയമായ അന്വേഷണം നടത്തുകയും ചെയ്തു. ദീർഘകാലത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്. സംഭവത്തിൽ പ്രതിയെ സഹായിച്ച മറ്റുള്ളവരെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

അറസ്റ്റിലായ നിയാസിനെ രക്ഷപ്പെടുത്താൻ പ്രാദേശിക ലീഗ് നേതൃത്വം ഇടപെടുകയും കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഈ നീക്കം പരാജയപ്പെടുകയായിരുന്നു. തുടർന്ന് നിയമനടപടികളുമായി മുന്നോട്ടുപോകാൻ പോലീസ് തീരുമാനിക്കുകയായിരുന്നു.

Photo and News Source: Kairali News