മലയാള മാധ്യമ രംഗത്തെ ശ്രദ്ധേയനായ മാധ്യമ പ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു. 41 വയസ്സായിരുന്നു അദ്ദേഹത്തിന്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
ഇന്ത്യവിഷൻ, മനോരമ ന്യൂസ്, അമൃത ടിവി, ജയ്ഹിന്ദ് തുടങ്ങിയ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ വിക്ടർ ജോസഫിന് സാധിച്ചിരുന്നു.
പ്രശസ്ത ഇന്ത്യൻ വോളിബോൾ താരമായ മനു ജോസഫ് അദ്ദേഹത്തിന്റെ സഹോദരനാണ്. വിക്ടർ ജോസഫിന്റെ വിയോഗത്തിൽ മാധ്യമ ലോകം വലിയ ദുഃഖമാണ് രേഖപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നാളെ കണ്ണൂർ പയ്യാവൂരിൽ വെച്ച് നടക്കും.
Photo and News Source: Kairali News








