പാലക്കാടുള്ള ഫ്ലൂയിഡ് കണ്ട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നോൺ-ടെക്നിക്കൽ എക്സിക്യൂട്ടീവ് സ്റ്റാഫ് വിഭാഗത്തിൽ ഒഴിവുകൾ ഉണ്ട്. പിജി യോഗ്യതയുള്ളവർക്കും വിരമിച്ച ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാം. അപേക്ഷ deadline മെയ് 30.

അംഗീകൃത സർവകലാശാലകളിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം (PG) ആവശ്യമാണ്. പത്താം ക്ലാസ് മുതൽ പിജി വരെയുള്ള എല്ലാ പരീക്ഷകളിലും 60% മാർക്കും നിർബന്ധം.

പോസ്റ്റ് കോഡിനനുസരിച്ച് പ്രവൃത്തി പരിചയവും ആവശ്യമാണ്. കേന്ദ്ര/സംസ്ഥാന സർക്കാർ, PSU, സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ചവർക്കും അവസരം. ഓരോ പോസ്റ്റ് കോഡിനും പ്രത്യേക യോഗ്യത നിബന്ധനകൾ പാലിക്കണം.

വിവരങ്ങൾക്കും അപേക്ഷിക്കാനും ഓൺലൈൻ പോർട്ടലിലൂടെ മാത്രം സാധ്യമാണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് എല്ലാ യോഗ്യതാ രേഖകളും പരിശോധിക്കുക.

Photo and News Source: Samakalika Malayalam