തൃശ്ശൂരിലെ ഇരിങ്ങാലക്കുട കൂടല്മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മച്ചാട് ഗോപാലൻ എന്ന ആന ഇടഞ്ഞു. പുലർച്ചെ ഒന്നര മണിയോടെയായിരുന്നു സംഭവം. വിളക്ക് എഴുന്നള്ളിപ്പിന് ശേഷം മഹാത്മാ ലൈബ്രറിക്കടുത്തുള്ള പറമ്പിലാണ് ആനയെ തളച്ചിരുന്നത്. തെങ്ങില്‍ കെട്ടിയിരുന്ന ആന തെങ്ങ് മറിച്ചിടുകയും ചെയ്തു. എലിഫന്റ് സ്ക്വാഡും പാപ്പാന്മാരും ചേർന്ന് നീണ്ട പരിശ്രമത്തിനുശേഷമാണ് ആനയെ നിയന്ത്രിച്ചത്. ഉടന്‍ തന്നെ ആനയെ അകറ്റുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ ഉത്സവത്തിൽ മൂന്നാമത്തെ ഇടയൽ സംഭവമാണിത്.

മുമ്പ് വെള്ളിയാഴ്ച വാഴ്വാടി കാശിനാഥൻ എന്ന ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടി കൊലപ്പെടുത്തിയിരുന്നു. അടുത്ത ദിവസം ഗുരുവായൂർ ദേവദാസ് എന്ന ആനയും ഇടഞ്ഞ് പാപ്പാനെ ഓടിച്ചതിനെ തുടർന്ന് ഉത്സവത്തിൽ നിന്നും പിൻവലിച്ചു.

Photo and News Source: Janmabhumi