ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് മെയ് 7-ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ടിവികെ അധ്യക്ഷൻ വിജയ് തന്നെയാണ് ഈ വിവരം സ്ഥിരീകരിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ഗവർണറുടെ അനുമതി തേടി വിജയ് കത്തയച്ചു.

ടിവികെയ്ക്ക് 108 സീറ്റുകളാണ് ലഭിച്ചത്. എന്നാൽ ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണം. കോൺഗ്രസിന്റെയും ഡിഎംകെയുടെയും പിന്തുണ ലഭിച്ചാൽ മാത്രമേ ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാൻ കഴിയൂ. ഡിഎംകെ ഇതര പാർട്ടികളുടെ പിന്തുണ തേടുന്നതായി റിപ്പോർട്ടുകൾ.

എന്നാൽ ഡിഎംകെ സഖ്യം ഒഴിവാക്കില്ലെന്ന് എംഡിഎംകെ നേതാവ് വൈക്കോ വ്യക്തമാക്കി. ഇടതുപാർട്ടികൾ ടിവികെയിൽ നിന്ന് പിന്തുണ തേടിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് വിജയ് പറഞ്ഞു. ടിവികെ ആസ്ഥാനത്ത് സർക്കാർ രൂപീകരണത്തെക്കുറിച്ച് നിരണായക യോഗങ്ങൾ തുടരുന്നു.

Photo and News Source: Samakalika Malayalam