പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കാൻ പോകുന്നവർക്ക് 2026-ലെ നിയമപ്രകാരം പല മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. പണ നിക്ഷേപം, പിൻവലിക്കൽ, ടൈം ഡെപ്പോസിറ്റ് തുടങ്ങിയ ഇടപാടുകൾക്ക് പാൻ (PAN) നിര്‍ബന്ധമാക്കിയിരിക്കുന്നു. പുതിയ അക്കൗണ്ട് തുടങ്ങുന്നതിനും ഈ നിയമം ബാധകമാണ്. പാൻ കാർഡ് ഇല്ലാത്തവർക്ക് ഫോം 97 (Form 97) സമർപ്പിക്കേണ്ടതുണ്ട്. മുമ്പ് ഉപയോഗിച്ചിരുന്ന ഫോം 60-ന് പകരമാണ് ഇത്. ഇതിൽ നിക്ഷേപകന്റെ വിവരങ്ങൾ നല്‍കേണ്ടതുണ്ട്.
ആദായനികുതി ഇളവിനായി ഫോം 15G, 15H എന്നിവ നിർത്തലാക്കി. പകരം എല്ലാവർക്കുമായി ഫോം 121 (Form 121) എന്ന ഏകീകൃത ഫോം ഉപയോഗിക്കേണ്ടതുണ്ട്. നികുതി ബാധ്യതയില്ലാത്തവർക്ക് ടിഡിഎസ് ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. പോസ്റ്റ് ഓഫീസ് ഇടപാടുകൾക്ക് കൂടുതൽ സുതാര്യത ലഭിക്കുമെന്നാണ് സർക്കാരിന്റെ ലക്ഷ്യം. അതിനാൽ, അക്കൗണ്ടുമായി പാൻ കാർഡ് ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
Photo and News Source: Samakalika Malayalam








