കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂല്‍ കോൺഗ്രസിന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിച്ച് ബിജെപി യുഗം ആരംഭിച്ചു. വോട്ടെണ്ണലിന് ശേഷം ഭരണവിരുദ്ധ തരംഗത്തിൽ മമത ബാനർജിയുടെ നേതൃത്വം തകരുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പ്രവചിച്ചു. ഭവാനിപ്പൂരിൽ മുഖ്യമന്ത്രി 15,000-ലധികം വോട്ടുകൾക്ക് പരാജയപ്പെട്ടതോടെയാണ് ഈ മാറ്റത്തിന് തുടക്കം കുറിച്ചത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ടിഎംസി പാർട്ടി തകരുമെന്നും പല നേതാക്കളും ബിജെപിയിലേക്ക് ചേക്കേറുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരെയുള്ള ജനവിധിയാണ് ഈ മാറ്റത്തിന് അടിസ്ഥാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 294 സീറ്റുകളിൽ 206 നേടി ബിജെപി വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു. മമത ബാനർജിയോടൊപ്പം മന്ത്രിസഭയിലെ 22 മന്ത്രിമാരും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. മെയ് 9-ന് ബിജെപി സർക്കാർ അധികാരമേൽക്കും. വരും ദിവസങ്ങളിൽ ബംഗാളിൽ കൂടുതൽ രാഷ്ട്രീയ നാടകീയ നീക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
Photo and News Source: Janam TV









