ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) രാജ്യവ്യാപകമായി എൽപിജി വിതരണം ശക്തിപ്പെടുത്തിയതായി പ്രഖ്യാപിച്ചു. ഏപ്രിൽ 1 മുതൽ മെയ് 2 വരെയുള്ള കാലയളവിൽ 4 കോടിയിലധികം സിലിണ്ടറുകൾ വിതരണം ചെയ്യപ്പെട്ടു. മാത്രമല്ല, മെയ് 12-ന് ഒറ്റ ദിവസം മാത്രം 12. 3 ലക്ഷം സിലിണ്ടറുകൾ വിതരണം ചെയ്യപ്പെട്ടു. ചെറു സിലിണ്ടറുകളുടെ വിതരണവും പെട്രോൾ പമ്പുകൾ, സൂപ്പർ മാർക്കറ്റുകൾ, പ്രാദേശിക സ്റ്റോറുകൾ എന്നിവയിലൂടെ ശക്തിപ്പെടുത്തി.
5 കിലോയുടെ 8,27,039 സിലിണ്ടറുകളും 2 കിലോയുടെ 27,298 സിലിണ്ടറുകളും വിതരണം ചെയ്യപ്പെട്ടു. വിതരണത്തിലെ അച്ചടക്കവും നിരീക്ഷണ സംവിധാനങ്ങളുടെ പ്രവർത്തനവും ഉപഭോക്താക്കൾക്ക് യഥാസമയം പാചകവാതകം ലഭ്യമാക്കാൻ സഹായിച്ചു. രാജ്യമെമ്പാടുമുള്ള 99. 5 ശതമാനം ഉപഭോക്താക്കളും സിലിണ്ടർ ബുക്ക് ചെയ്യുന്നത് ഓൺലൈനിലൂടെയാണ്. വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനായി 6424 പരിശോധനകൾ നടത്തുകയും 177 വിതരണക്കാർക്കെതിരെ നടപടി എടുക്കുകയും ചെയ്തു. 34 വിതരണ ഏജൻസികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യപ്പെട്ടു.
അനധികൃതമായി വിതരണം ചെയ്ത 4155 സിലിണ്ടറുകളും പിടിച്ചെടുത്തു.
Photo and News Source: Malayalam Express










