പശ്ചിമ ബംഗാളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് കനത്ത തിരിച്ചടി നേരിട്ടു. ഭബാനിപൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിക്കെതിരെ പരാജയപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി മമത ബാനർജി തിരഞ്ഞെടുപ്പ് കമീഷനും സിആർപിഎഫ് ഉദ്യോഗസ്ഥരുമെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി.
തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ഫോൺ സംഭാഷണ ശബ്ദരേഖയിൽ, ഭബാനിപൂരിലെ ജനവിധി മോഷ്ടിക്കപ്പെട്ടതാണെന്നും തിരഞ്ഞെടുപ്പ് കമീഷൻ അധാർമികമായ പ്രവർത്തനങ്ങൾ നടത്തിയെന്നും മമത ആരോപിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഗുണ്ടകൾ അതിക്രമിച്ചു കയറിയതായും അവർ പറഞ്ഞു.
ബിജെപിയുടെ നിർദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് കമീഷനും സിആർപിഎഫ് ഉദ്യോഗസ്ഥരും പ്രവർത്തിച്ചതായും മമത ആരോപിച്ചു. ഏജൻ്റുമാരെ പുറത്താക്കി തൃണമൂൽ കോൺഗ്രസിനെ ബലമായി അടിച്ചമർത്തിയെന്നും അവർ പറഞ്ഞു. ശേഷിക്കുന്ന റൗണ്ടുകളിലെ വോട്ടെണ്ണൽ തൃണമൂൽ കോൺഗ്രസിന്റെ സ്വാധീന മേഖലയിലായിരുന്നുവെന്നും അവിടെ വെച്ച് തന്നെ മർദിച്ചുവെന്നും മമത പരാതിപ്പെടുന്നു.
Photo and News Source: Kvartha









