ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ത്യയുടെ ഗാർഹിക-വാണിജ്യ എൽ.പി.ജി ഉപയോഗം ഏപ്രിലിൽ 16% കുറഞ്ഞതായി റിപ്പോർട്ട്. 2.22 ദശലക്ഷം ടൺ മാത്രമായിരുന്നു ഉപഭോഗം. 2023-ൽ ഇത് 2.62 ദശലക്ഷം ടൺ ആയിരുന്നു. 2024-ൽ ആകെ 2.45 ദശലക്ഷം ടൺ ഉപയോഗിച്ചിരുന്നു. മാർച്ചിലെ 2.379 ദശലക്ഷം ടണുമായി താരതമ്യപ്പെടുത്തിയാൽ ഏപ്രിലിലെ ഉപയോഗം കുറവായിരുന്നു.

രാജ്യത്തിന്റെ 60% എൽ.പി.ജി ഇറക്കുമതി ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇറാനുമേൽ യുഎസ്, ഇസ്രായേൽ ആക്രമണം തുടർന്ന് ഹോർമുസ് അടച്ചതോടെ ചരക്ക് ഗതാഗതം തടസ്സപ്പെട്ടു. അറബ് രാജ്യങ്ങളിൽ നിന്നുള്ള എൽ.പി.ജി വിതരണം കുറഞ്ഞതോടെ വ്യവസായ മേഖലയിലും ഇന്ധന പ്രതിസന്ധി രൂക്ഷമായി. എൽ.പി.ജി ഉപയോഗം കുറഞ്ഞെങ്കിലും, പെട്രോൾ ഉപയോഗം 6.36% ഉയർന്നു. ഡീസൽ ഉപയോഗം 4.5% വർധിച്ചു. ഇന്ധന മേഖലയിലെ ഈ മാറ്റങ്ങൾ ശ്രദ്ധേയമാണ്.

Photo and News Source: Kerala Online News