ഡൽഹിയിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രവർത്തിച്ചുവന്ന മുഹമ്മദ് നവാസ് കക്കാട്ട് ഇസ്മായിലിനെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇന്റർപോളിന്റെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന ഇയാളെ ഡൽഹി പൊലീസിന്റെയും സിബിഐയുടെയും സംയുക്ത ശ്രമഫലമായാണ് കസ്റ്റഡിയിലെടുത്തത്.

തട്ടിപ്പ്, ഭീഷണി, പണം തട്ടൽ, ആള്മാറാട്ടം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പങ്കാളിയായിരുന്ന നവാസ്, സംഘടിത കുറ്റകൃത്യങ്ങളിലും മുഖ്യപങ്കുവഹിച്ചിരുന്നു. ഡൽഹി പൊലീസിന്റെ അപേക്ഷ പ്രകാരം സിബിഐ ഇന്റർപോളിന്റെ സഹായത്തോടെ ഇയാളെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

യുഎഇ അധികൃതർ ഇയാളെ കണ്ടെത്തി അറസ്റ്റുചെയ്ത ശേഷം, ഞായറാഴ്ച ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച ഡൽഹി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യങ്ങളിൽ പങ്കാളിത്തം ഉള്ള നവാസിനെതിരെ നിയമനടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Photo and News Source: Sathyam Online