ന്യൂയോർക്കിൽ വൈദികരും ജീവനക്കാരും ഉൾപ്പെട്ട ലൈംഗികാതിക്രമ കേസുകളിൽ 80 കോടി ഡോളർ ഒത്തുതീർപ്പായി. 1,300-ലധികം കേസുകൾ പരിഹരിക്കാനുള്ള ഈ നീക്കം, അതിരൂപതയും ഇരകളുടെ പ്രതിനിധികളും തമ്മിലുള്ള ദീർഘ ചർച്ചകൾക്കൊടുവിലാണ്. ഓരോ പരാതിക്കാരനും ഏകദേശം 2. 5 ലക്ഷം ഡോളർ വീതം ലഭിക്കും. ഈ തുക രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്യും. ആദ്യ ഘട്ടത്തിൽ 61. 5 കോടി ഡോളർ നൽകുമെന്ന് തീരുമാനിച്ചു. ബാക്കി 18.

5 കോടി ഡോളർ 15 മാസത്തിനുള്ളിലും. ഒത്തുതീർപ്പ് കരാർ നടപ്പാകണമെങ്കിൽ എല്ലാവരും അംഗീകരിക്കണം. ഒപ്പം, സാമ്പത്തിക നഷ്ടപരിഹാരത്തിനു പുറമെ സുതാര്യത ഉറപ്പാക്കാനുള്ള വ്യവസ്ഥകളും ഉണ്ട്. കുറ്റാരോപിതരായ വൈദികരുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും, അത് പുതുക്കുകയും ചെയ്യും. കൂടാതെ, രേഖകൾ അയോണ യൂണിവേഴ്സിറ്റിക്ക് കൈമാറാനും വ്യവസ്ഥയുണ്ട്. ഇൻഷുറൻസ് കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം തേടാനുള്ള അവസരവും ലഭിക്കും.

Photo and News Source: Kerala Online News