ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയെ ഏറെ ബാധിച്ച തിരിച്ചടി തരംഗത്തിനിടയിലും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ചെപ്പോക്ക് മണ്ഡലത്തിൽ വിജയിച്ചു. ഡിഎംകെയുടെ കോട്ടയായ ചെപ്പോക്ക്-തിരുവള്ളിക്കേനി മണ്ഡലത്തിൽ തമിഴക വെട്രി കഴകം സ്ഥാനാർത്ഥി ഡി. സെൽവത്തെ 7,140 വോട്ടുകൾക്ക് പരാജയപ്പെടുത്തി സീറ്റ് നിലനിർത്തി.
2021-ൽ 70,000-ത്തിലധികം വോട്ടുകൾക്കാണ് ഉദയനിധി വിജയിച്ചത്. എന്നാൽ ഈ തവണ ടിവികെയുടെ ശക്തമായ വെല്ലുവിളി നേരിടേണ്ടി വന്നു. എട്ടാം റൗണ്ടിൽ ഉദയനിധിയുടെ ലീഡ് 1,048 വോട്ടുകളായി കുറഞ്ഞു. ഇത് ഡിഎംകെ പ്രവർത്തകരെ ആശങ്കയിലാക്കി. എഐഎഡിഎംകെയുടെ ആദി രാജാറാം മൂന്നാം സ്ഥാനത്തെത്തി.
കരുണാനിധി മൂന്ന് തവണ പ്രതിനിധീകരിച്ച ചെപ്പോക്ക് ഡിഎംകെയുടെ അഭിമാന സീറ്റാണ്. തിരഞ്ഞെടുപ്പിൽ ഉദയനിധിയുടെ വിജയം പാർട്ടിക്ക് ആശ്വാസമായി.
Photo and News Source: Janmabhumi







