രുദ്രപൂർ നഗരത്തിലെ വാർഡ് 31ലെ ഈശ്വരി അലയൻസ് കോളനിയിൽ മുസ്‌ലിം കുടുംബം വീട് നിർമ്മിക്കുന്നത് ബി. ജെ. പി കൗൺസിലർ സച്ചിൻ മുഞ്ജാലും സംഘവും തടഞ്ഞു. 2020ൽ രജിസ്റ്റർ ചെയ്ത സ്ഥലത്ത് ആസിം അൻസാരി നിർമ്മാണം തുടങ്ങിയപ്പോൾ കൗൺസിലറും സംഘവും എത്തി ഭീഷണിപ്പെടുത്തി. “മുസ്‌ലിംകൾക്ക് ഇവിടെ താമസിക്കാൻ അനുവാദമില്ല” എന്ന് ആക്രോശിച്ച സംഘം, കുറഞ്ഞ വിലയ്ക്ക് സ്ഥലം വിൽക്കാൻ നിർബന്ധിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. അൻസാരി പോലീസിൽ പരാതി നൽകി.

കോളനിയിൽ 150 മുസ്‌ലിം കുടുംബങ്ങൾ വർഷങ്ങളായി താമസിക്കുന്നുണ്ടെന്നും തനിക്കെതിരെ മാത്രം വിവേചനം കാണിക്കുന്നതായി അദ്ദേഹം ആരോപിച്ചു. “ഭരണഘടനയിലും നിയമത്തിലും ഞങ്ങൾക്ക് വിശ്വാസമുണ്ട്” എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Photo and News Source: Media Mangalam