റിയാദ്: സൗദി അറേബ്യയിലെ തബൂക്ക് പ്രവിശ്യയിൽ നിയമങ്ങൾ ലംഘിച്ച് മത്സ്യബന്ധനം നടത്തിയ മൂന്ന് സ്വദേശികളെ അറസ്റ്റ് ചെയ്തു. ഹഖ്ല് പ്രദേശത്ത് കോസ്റ്റ് ഗാർഡിന്റെ പട്രോളിംഗിനിടെയായിരുന്നു സംഭവം. സമുദ്ര മേഖലകളിലെ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതായി അധികൃതർ പറഞ്ഞു. കൃത്യമായ ലൈസൻസ് ഇല്ലാതെ മത്സ്യബന്ധനം നടത്തിയതും നിരോധിത ഉപകരണങ്ങൾ ഉപയോഗിച്ചതുമാണ് പ്രധാന കുറ്റം. പിടിയിലായവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചു.
രാജ്യത്തിന്റെ സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും ഇത്തരം പരിശോധനകൾ തുടരുമെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
Photo and News Source: Media Mangalam









