കൊൽക്കത്ത: പശ്ചിമ ബംഗാളിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 895.30 കോടി രൂപയുടെ പദ്ധതികൾക്ക് റെയിൽവേ മന്ത്രാലയം അനുമതി നൽകി. ലൈൻ ശേഷി, ചരക്ക് നീക്കം, യാത്രക്കാരുടെ സുരക്ഷ എന്നിവ ലക്ഷ്യമിടുന്നു. കൊൽക്കത്ത മെട്രോയുടെ നോർത്ത്-സൗത്ത് കോറിഡോറിൽ പ്രധാന നവീകരണങ്ങൾ നടക്കുന്നു.
671.72 കോടി രൂപ ചിലവിൽ 7 പുതിയ ട്രാക്ഷൻ സബ്‌സ്റ്റേഷനുകളും, 380.66 കോടി രൂപ ചെലവിൽ എസ്പ്ലനേഡ് മുതൽ കവി സുഭാഷ് വരെയുള്ള ഭാഗത്തെ സബ്‌സ്റ്റേഷനുകളും നവീകരിക്കും. നിലവിലുള്ള 11 കെവി സംവിധാനം 33 കെവി ആയി ഉയർത്തി, മെട്രോ ട്രെയിനുകളുടെ സമയക്രമം 5 മിനിറ്റിൽ നിന്ന് 2.5 മിനിറ്റായി കുറയ്ക്കും.
സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ അദ്ര ഡിവിഷനിലെ മധുകുണ്ഡ-ദാമോദർ സെക്ഷനിൽ പുതിയ പാലം നിർമ്മിക്കുന്നതിനായി 223.58 കോടി രൂപ അനുവദിച്ചു. 1903-ലും 1965-ലും നിർമ്മിച്ച പഴയ ദാമോദർ പാലത്തിന് പകരം അത്യാധുനിക പാലം നിർമ്മിക്കും. അസൻസോളിനെയും ടാറ്റാനഗറിനെയും ബന്ധിപ്പിക്കുന്ന ഈ റൂട്ടിലെ ചരക്ക് നീക്കത്തിനും കൽക്കരി ഗതാഗതത്തിനും പ്രാധാന്യമുണ്ട്.
Photo and News Source: Janam TV










