പാലായിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ വീടിനു മുന്നിൽ യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി. വീടിനുമുന്നിലെ വിജയാഘോഷം ചോദ്യം ചെയ്തതിനെ തുടർന്ന് സംഘർഷമുണ്ടായി. മുറ്റത്തു കിടന്ന കാറുകൾക്കുനേരെ കല്ലെറിഞ്ഞു. പോലീസ് എത്തി സംഘർഷം അവസാനിപ്പിച്ചു.

ജോസ് കെ മാണി തിരഞ്ഞെടുപ്പിലെ തിരിച്ചടി ഗൗരവമായി പരിശോധിക്കുമെന്ന് പ്രതികരിച്ചു. ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ജനവിധി മാനിക്കുന്നുവെന്നും പറഞ്ഞു. പത്ത് വർഷത്തിനുശേഷം യുഡിഎഫ് അധികാരത്തിൽ വരണമെന്ന ജനാഭിലാഷത്തിന്റെ പ്രതിഫലനമായിരുന്നു തിരിച്ചടി. പാർട്ടി മത്സരിച്ച 12 സീറ്റിലും പരാജയപ്പെട്ടു. ഇതിന്റെ കാരണങ്ങൾ പാർട്ടിക്കുള്ളിലും എൽഡിഎഫിലും ചർച്ച ചെയ്യും. നല്ല പ്രവർത്തനം ഉണ്ടായിരുന്നിട്ടും ജയത്തിലേക്ക് എത്തിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

Photo and News Source: Kairali News