കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരത്താൽ ഉണ്ടായതല്ലെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി.എം. തോമസ് ഐസക് വ്യക്തമാക്കി. ബിജെപിയുടെ മൂന്ന് സീറ്റ് വിജയം ആരുടെ പിന്തുണയിലാണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയുള്ള പ്രതികരണത്തിൽ, പുതിയ പ്രതിപക്ഷത്തിന് വലിയ ചുമതലകളാണുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൽഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ് ഈ തിരിച്ചടി. കേരള ചരിത്രത്തിലെ മികച്ച വികസന മുന്നേറ്റത്തിന്റെ ദശകത്തിന്റെ അവസാനത്തിലാണ് ഈ തിരിച്ചടി ഉണ്ടായത്. സാമൂഹ്യ-ക്ഷേമ വികസനവും പശ്ചാത്തലസൗകര്യ നിർമ്മാണവും അന്യാദൃശ്യമായിരുന്നു. എൽഡിഎഫ് ഈ വികസനം തുടരണോ എന്ന ചർച്ച നടത്തിയെങ്കിലും, യുഡിഎഫിന്റെ ദുഷ്പ്രചാരണത്തിനാണ് മേൽകൈയുണ്ടായത്.
ബിജെപിയുടെ മൂന്ന് സീറ്റ് വിജയത്തിന്റെ പിന്നിലെ ശക്തികളെക്കുറിച്ച് പരിശോധിക്കേണ്ടതുണ്ട്. മൂന്നിടത്തും എൽഡിഎഫ് രണ്ടാം സ്ഥാനത്തായിരുന്നു. 2021-നെ അപേക്ഷിച്ച് യുഡിഎഫിന്റെ വോട്ട് നേമത്തിലും കഴക്കൂട്ടത്തിലും മൂന്നിലൊന്ന് കുറഞ്ഞു. ഇടതുപക്ഷ അനുഭാവികളായ ചിലർ യുഡിഎഫിന് വോട്ട് ചെയ്തതും, എൽഡിഎഫിന്റെ കോട്ടകളിൽ വോട്ട് ചോർച്ച ഉണ്ടായതും വ്യക്തമാണ്.
Photo and News Source: Kairali News










