ന്യൂഡൽഹി | രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾ ദൃശ്യമായി. പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് കോട്ടകൾ തകർത്ത് ബി ജെ പി ഭൂരിപക്ഷം നേടി.

തമിഴ്നാട്ടിൽ വിജയിയുടെ തമിഴക വെട്രി കഴകം (ടി വി കെ) ചരിത്രപരമായ മുന്നേറ്റം നടത്തി. ഡി എം കെ, എ ഐ എ ഡി എം കെ തുടങ്ങിയ ദ്രാവിഡ പാർട്ടികളുടെ ആധിപത്യം തകർത്തുകൊണ്ടാണ് ടി വി കെ മുന്നേറിയത്. നൂറിലധികം സീറ്റുകളിൽ ടി വി കെ മുന്നിലാണ്.

അസമിൽ ബി ജെ പി 99 സീറ്റുകളിൽ മുന്നേറി ഹാട്രിക് വിജയത്തിലേക്ക് അടുക്കുകയാണ്. പുതുച്ചേരിയിലും എൻ ഡി എ 15 സീറ്റുകളിൽ മുന്നേറി. ബംഗാളിൽ ബി ജെ പി നേതാവ് സുവേന്ദു അധികാരി ഭബാനിപൂർ മണ്ഡലത്തിൽ മമതയുമായി കടുത്ത പോരാട്ടത്തിലായിരുന്നു. ബി ജെ പി സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മമതയാകട്ടെ, ഇത് ബി ജെ പിയുടെ ആസൂത്രണമാണെന്നും തങ്ങൾ പോരാട്ടം തുടരുമെന്നും പ്രതികരിച്ചു.

Photo and News Source: Siraj Live