പശ്ചിമ ബംഗാളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി ചരിത്രവിജയം നേടി. 293 സീറ്റുകളിൽ 189-ൽ ബിജെപി ലീഡ് നേടി അധികാരത്തിലെത്തി. മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂല് കോൺഗ്രസ് 97 സീറ്റുകളിലേക്ക് ചുരുങ്ങി. മതുവ സമുദായത്തിന്റെ പിന്തുണ ബിജെപിക്ക് ലഭിച്ചത് നിർണ്ണായകമായിരുന്നു. ഗായ്ഘട്ട, ബഗ്ദ, റാണാഘട്ട് ഉത്തര് പൂര്‍ബ്, റാണാഘട്ട് ദക്ഷിണ് തുടങ്ങിയ മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചു. കരിമ്പൂര് പോലുള്ള ചില സീറ്റുകളിൽ മാത്രമാണ് തൃണമൂലിന് പ്രകടനം കാഴ്ചവച്ചത്.

ബിജെപിയുടെ വാഗ്ദാനമായ സാംസ്‌കാരിക പൈതൃകം തിരിച്ചുപിടിക്കൽ, അഴിമതി അവസാനിപ്പിക്കൽ എന്നിവയ്ക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണിത്. പതിറ്റാണ്ടുകളായി ഇടതുഭരണത്തിനു ശേഷം അധികാരത്തിലെത്തിയ തൃണമൂലിന് മാറ്റത്തിന്റെ വിധി നേരിടേണ്ടി വന്നു. ബംഗാളിന്റെ തെരുവുകളിൽ ‘ജയ് ശ്രീറാം’ വിളികളുമായി ബിജെപി പ്രവർത്തകർ വിജയാഘോഷം ആരംഭിച്ചു.

Photo and News Source: Janam TV