അസമിലെ ജോർഹട്ട് മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയിക്ക് തിരിച്ചടി. ബിജെപിയുടെ ഹിതേന്ദ്രനാഥ് ഗോസ്വാമിയോട് പരാജയപ്പെട്ടു. ഗൗരവ് ഗൊഗോയ്, ഹിമന്ത ബിശ്വശർമ്മയ്ക്കെതിരെ നുണപ്രചാരണങ്ങൾ നടത്തിയെന്നാരോപിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ഭാര്യക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട്. കൂടാതെ പാകിസ്ഥാനിലെ ചില സംഘടനകളുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗൗരവ് ഗൊഗോയ് വിജയിച്ചെങ്കിലും ഇത്തവണ പരാജയപ്പെട്ടു. അസമിൽ ബിജെപി 100 സീറ്റിൽ മുന്നിലാണ്. കോൺഗ്രസ് വെറും 22 സീറ്റിൽ മാത്രം നില്ക്കുന്നു.

ഹിതേന്ദ്രനാഥ് ഗോസ്വാമി അഞ്ച് തവണ ജോർഹട്ട് എംഎൽഎയായിരുന്നു. ഇപ്പോൾ ലോക്സഭാ എംപിയാണ്. ഹിമന്ത ബിശ്വശർമ്മയെ തോൽപ്പിച്ച് ഗാന്ധി കുടുംബം ഉയർത്തിയത് ഗൗരവ് ഗൊഗോയിയായിരുന്നു. പക്ഷെ ഇത്തവണ അത് സാധിച്ചില്ല.

Photo and News Source: Janmabhumi