ധർമ്മടം മണ്ഡലത്തിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി വി പി അബ്ദുൾ റഷീദിനെ 19,247 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
ധർമ്മടം നിയോജകമണ്ഡലം നിലവിൽ വന്നതിനുശേഷം നടന്ന നാല് തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിന്റെ വിജയമായിരുന്നു. 2011-ൽ കെ കെ നാരായണൻ ജയിച്ചപ്പോൾ, തുടർന്നുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയം പിണറായി വിജയനോടൊപ്പമായിരുന്നു.
2016-ൽ 36,905 വോട്ടുകൾക്കും 2021-ൽ 50,123 വോട്ടുകൾക്കുമായിരുന്നു വിജയത്തിന്റെ ഭൂരിപക്ഷം. 1970-ൽ കൂത്തുപ്പറമ്പിൽ നിന്നും ആദ്യമായി നിയമസഭയിലെത്തിയ പിണറായി വിജയൻ, ഏഴാം തവണയും തുടർച്ചയായി വിജയിച്ചു.
ധർമ്മടം മണ്ഡലത്തിന്റെ പാരമ്പര്യമായി ഇടതുപക്ഷത്തിനുള്ള വിശ്വാസം നിലനിർത്തിക്കൊണ്ടാണ് പിണറായി വിജയൻ വിജയിച്ചത്.
Photo and News Source: Kairali News










