അസമിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിക്ക് വമ്പിച്ച വിജയമാണ് ലഭിച്ചത്. 126 സീറ്റുകളിൽ 95 സീറ്റുകളിൽ ബിജെപി മുന്നേറി. എക്സിറ്റ് പോളുകളുടെ പ്രവചനങ്ങൾ യാഥാർത്ഥ്യമായി. എൻഡിഎയ്ക്ക് 88 മുതൽ 100 സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. കോൺഗ്രസ് ഇവിടെ വെറും 27 സീറ്റുകളിൽ മാത്രമാണ് മുന്നേറിയത്. ഹിമന്ത ബിശ്വ ശർമ്മ മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ, ബിജെപി ഒറ്റയ്ക്ക് ഭരിക്കില്ലെന്നും, ഘടകകക്ഷികളുമായി ചേർന്ന് എൻഡിഎയാണ് അസം ഭരിക്കുകയെന്നും വ്യക്തമാക്കി.

Photo and News Source: Janmabhumi